രാം ലീല മൈതാനത്തിന്റെ പെരുമാറ്റുന്നതിനെതിരെ അരവിന്ദ് കെജ്രിവാൾ

ന്യൂ ഡൽഹി: രാം ലീല മൈതാനത്തിന്റെ പേര് അടൽ ബിഹാരി വാജ്‌പേയി മൈദാൻ എന്നാക്കി മാറ്റാനുള്ള തീരുമാനം ബി ജെപിക്ക് കൂടുതൽ വോട്ടോന്നും നേടിത്തരില്ലെന്നു ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. "അതിനുപകരം നിങ്ങൾ നിങ്ങളുടെ പ്രധാനമന്ത്രിയുടെ പേര് മാറ്റിനോക്കു ചിലപ്പോൾ വോട്ടുകുടുതൽ കിട്ടിയേക്കും കാരണം പുതിയ വോട്ടർമാരൊന്നും നരേന്ദ്ര മോദിക്ക് വോട്ടു ചെയ്യില്ല ", അദ്ദേഹം ട്വിറ്ററിൽക്കുറിച്ചു.


ആഗസ്ത് മുപ്പതിന് പേര് മാറ്റൽ വിഷയം ഡൽഹി മുൻസിപ്പൽ കോർപറേഷൻ ചർച്ചക്കെടുക്കാൻ ഇരിക്കെയാണ് കെജ്‌രിവാളിന്റെ പ്രതികരണമെത്തിയത്.

26-Aug-2018