ഇന്ത്യയിൽ എല്‍ടിടിഇ നിരോധനം അഞ്ച് വഷത്തേക്ക് കൂടി നീട്ടി കേന്ദ്രം

രാജ്യത്ത് എല്‍ടിടിഇ (ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം) സംഘടനയുടെ നിരോധനം അഞ്ച് വഷത്തേക്ക് കൂടി നീട്ടി കേന്ദ്രം ഉത്തരവിട്ടു.

ശക്തമായ ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നത് സംഘടന തുടരുന്നതിനാലാണ് നിരോധനം നീട്ടാന്‍ കാരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

തമിഴര്‍ക്കായി പ്രത്യേക രാജ്യം രൂപീകരിക്കാനുള്ള ശ്രമം തമിഴ് തീവ്രവാദി സംഘം ഉപേക്ഷിച്ചിട്ടില്ലെന്നും പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ തലത്തില്‍ വീണ്ടും സംഘടിക്കുന്നുണ്ടെന്നും മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

14-May-2024