പ്രളയക്കെടുതിയിലകപ്പെട്ട നാടിനെ വീണ്ടെടുക്കാന്‍ സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ വളന്റിയര്‍മാര്‍
അഡ്മിൻ
തിരുവനന്തപുരം : പ്രളയക്കെടുതിയിലകപ്പെട്ട നാടിനെ വീണ്ടെടുക്കാന്‍ ജില്ലയിലെ സിപിഐ എം പ്രവര്‍ത്തകര്‍ ആഗസ്ത് 31 വരെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്. തിരുവനന്തപുരം ജില്ലയിലെ സിപിഐ എം പ്രവര്‍ത്തകരെ കൂടാതെ വര്‍ഗ ബഹുജന സംഘടനാ പ്രവര്‍ത്തകരും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ മുന്നിട്ടിറങ്ങും.
സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രളയ ബാധിത പ്രദേശങ്ങളായ തിരുവല്ല, പെരിനാട്, റാന്നി, ഇരവിപേരൂര്‍, പന്തളം, ചെങ്ങനൂര്‍, കോഴഞ്ചേരി, കുട്ടനാട് എന്നിവിടങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 8000 ഓളം വളണ്ടിയേര്‍സ് ആണ് രംഗത്തിറങ്ങുന്നത്. പുനരധിവാസ ക്യാമ്പുകളില്‍ നിന്നും വീട്ടിലെത്തുന്നവര്‍ക്ക് വീടുകള്‍ വാസയോഗ്യമാക്കാനുള്ള പ്രവര്‍ത്തികളാണ് ഏറ്റെടുക്കുന്നത്. വീടുകളില്‍ അടിഞ്ഞു കൂടി കിടക്കുന്ന ചെളി നീക്കം ചെയ്യുക, പരിസര ശുചീകരണം ഉറപ്പു വരുത്തുക, കുടിവെള്ളം ഉറപ്പു വരുത്തുക എന്നതിനായുള്ള അതിവിപുലമായ പ്രവര്‍ത്തനങ്ങള്‍ ആണ് ഈ മേഖലകളില്‍ പാര്‍ടിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നതെന്ന് ആനാവൂര്‍ പറഞ്ഞു.
തിരുവനന്തപുരം ജില്ലയില്‍ നിന്ന് ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്റെ 500 വോളന്റ്റീയര്മാര് ഉള്‍പ്പടെ 8000 ത്തിലേറെ വരുന്ന വളന്റിയര്മാര്മാരാണ് അഗസ്റ്റ് 31 ആം തീയതി വരെ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനത്തിന് വിവിധ ഘട്ടങ്ങളായി ഏര്‍പ്പെടുന്നത്. പ്രളയം അതിരൂക്ഷമായി ബാധിച്ച തിരുവല്ല, പെരിനാട്, റാന്നി, ഇരവിപേരൂര്‍, പന്തളം, ചെങ്ങനൂര്‍, കോഴഞ്ചേരി, കുട്ടനാട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ആണ് പ്രധാനമായും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. ഇതിനായി ജില്ലയിലെ 19 ഏരിയ കമ്മിറ്റികളിലെ ഏരിയ സെക്രട്ടറിമാരുടെയും നേതൃത്വത്തില്‍ കര്‍മ്മസേന രൂപീകരിച്ചിട്ടുണ്ടെന്നും ആനാവൂര്‍ നാഗപ്പന് വ്യക്തമാക്കി.