തെരഞ്ഞെടുപ്പ് ഫണ്ട് മുക്കി; മണ്ഡലം പ്രസിഡന്റുമാർക്കെതിരെ രാജ്മോഹൻ ഉണ്ണിത്താൻ

ലോക്സഭാ തെരഞ്ഞെടുപ്പ് ഫണ്ട് മുക്കിയെന്ന ആരോപണവുമായി കാസർകോട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ.ബൂത്ത് കമ്മിറ്റികൾക്ക് നൽകാനുള്ള പണം ചില മണ്ഡലം പ്രസിഡൻ്റുമാർ തട്ടിയെടുത്തതായും ആരോപണമുണ്ട്. പണം തട്ടിയവരെ തനിക്കറിയാമെന്നും ആരെയും വെറുതെവിടില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.

''മണ്ഡലം പ്രസിഡന്റുമാർക്കും ബ്ലോക്ക് പ്രസിഡന്റുമാർക്കും യു.ഡി.എഫിനുമെല്ലാം പണം കൃത്യമായി കൊടുത്തിട്ടുണ്ട്. എന്നാല്‍ ബൂത്തില്‍ കൊടുക്കേണ്ട പണം തട്ടിയെടുത്തു.

ഇവർക്കെതിരെ നടപടി വേണം. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ട്. എന്നെ തോല്‍പിക്കാനും പലരും ശ്രമിച്ചു.''-ഉണ്ണിത്താൻ പറഞ്ഞു. കാസർകോട് മുൻ ഡി.സി.സി പ്രസിഡന്റ് പെരിയ ഗംഗാധരൻ നായരുടെ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഉണ്ണിത്താൻ.

17-May-2024