ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. ടെഹ്‌റാനില്‍ നിന്ന് 600 കിലോ മീറ്റര്‍ അകലെയുള്ള അസര്‍ബൈജാന്‍ അതിര്‍ത്തിക്ക് സമീപം ജോല്‍ഫ നഗരത്തിലാണ് അപകടമുണ്ടായത്.

മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ തിരിച്ചിറക്കിയതാണെന്നാണ് ഇറാന്‍ വാര്‍ത്താ ഏജന്‍സി വിശദീകരിക്കുന്നത്. ഹെലികോപ്ടറിലുണ്ടായിരുന്നവരുമായി ആശയ വിനിമയം നടക്കുന്നുണ്ടെന്നും വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഇറാന്‍ വിദേശകാര്യമന്ത്രിയടക്കം ഹെലികോപ്റ്ററില്‍ ഒപ്പമുണ്ടായിരുന്നു.

19-May-2024