വിദ്വേഷ പ്രസ്താവനയുമായി വീണ്ടും ബിജെപി

കർണാടക: കേരളത്തിലുള്ളവർ പശുക്കളെ കശാപ്പു ചെയ്യുന്നവരും ഭക്ഷിക്കുന്നവരുമാണ്. ഹിന്ദുക്കളുടെ വികാരം വൃണപ്പെടുത്തുന്ന ഇത്തരത്തിലുള്ള പ്രവർത്തികളുടെ ഫലമാണ് കേരളമിപ്പോൾ നേരിടുന്ന ദുരന്തത്തിന് കാരണമെന്നാണ് കർണാടക ബി ജെ പി നേതാവ് ബസ്സൻഗൗഡ പാട്ടീൽ യത്നാൽ പറഞ്ഞിരിക്കുന്നത് . പശുക്കളെ കശാപ്പുചെയ്യുന്നതു ഹിന്ദു വികാരം വൃണപ്പെടുത്തുന്നതിനു തുല്യമാണ് , മറ്റു മതങ്ങളെ ആക്ഷേപിക്കുന്നവർക്ക് ശിക്ഷ ലഭിക്കുക ഇങ്ങനെയൊക്കെയാണ് . പരസ്യമായി പശുക്കളെ കശാപ്പുചെയ്യുന്ന കേരളത്തിന്റെ ഇന്നത്തെ സ്ഥിതി നോക്കൂ.ഹിന്ദു വികാരം വൃണപ്പെടുത്തുന്ന എല്ലാവരെയും കാത്തിരിക്കുന്നത് ഇതേ ശിക്ഷയാണ് , ബസ്സൻ ഗൗഡ അഭിപ്രായപ്പെട്ടു .


മതവും ജീവിത രീതികളും ദുരന്തവുമായി കുട്ടിക്കുഴക്കുന്ന ബിജെപി ആർ എസ് എസ്  നേതാക്കൾ അവരുടെ  തനതു  ശൈലികൾ   തുടർന്നുകൊണ്ടേയിരിക്കുന്നുവെന്നുള്ളതിന്റെ തെളിവാണ് പാട്ടീലിന്റെ ഈ പ്രസ്താവന.  
നേരത്തെ താൻ മുഖ്യമത്രിയായിരുന്നെങ്കിൽ ബുദ്ധിജീവികളെ മുഴുവൻ വെടിവച്ച് കൊല്ലുമായിരുന്നുവെന്ന്  പ്രസ്താവനയിറക്കിയ വ്യക്തിയാണിദ്ദേഹം. 

26-Aug-2018