കോടതിയലക്ഷ്യ കേസിൽ കെ സുധാകരൻ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

കോടതിയലക്ഷ്യ കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി. നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണ ഹർജി തള്ളിയ ഹൈക്കോടതി ഉത്തരവ് നിലവാരമില്ലാത്തതാണ് എന്ന പരാമർശമാണ് കേസിന് ആധാരം.

2019 ഓഗസ്റ്റ് മൂന്നിന് ചാവക്കാട് നടത്തിയ പ്രസംഗത്തിലായിരുന്നു ഈ പരാമർശം. കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് സുധാകരൻ സമർപ്പിച്ച ഹർജിയും കോടതി തള്ളിയിരുന്നു. കോടതിയലക്ഷ്യ നടപടികൾ തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

20-May-2024