പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഭൂരിഭാഗം സീറ്റുകളിലും എൽഡിഎഫ് വിജയിക്കും: എംവി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയിലുടനീളം കോൺഗ്രസ് പിന്തുടരുന്നത് മൃദുഹിന്ദുത്വ സമീപനമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ബിജെപിയുടെ തീവ്രഹിന്ദുത്വ നയത്തിൻ്റെ മറ്റൊരു രൂപമാണതെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പാർലിമെൻ്റ് തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഭൂരിഭാഗം സീറ്റുകളിലും എൽഡിഎഫ് വിജയിക്കും.
കാസർകോഡ് നീലേശ്വരത്ത് സി പി ഐ എം മൂലപ്പള്ളി ബ്രാഞ്ചിന് വേണ്ടി നിർമ്മിച്ച എ കെ ജി മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ദേഹം

ഇതോടൊപ്പം തന്നെ , കേരള സര്‍വ്വകലാശാലയില്‍ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത വിദ്യാര്‍ത്ഥി പ്രതിനിധികളെ അയോഗ്യരാക്കിയ ഹൈക്കോടതി നടപടി ഗവര്‍ണറുടെ രാഷ്ട്രീയക്കളിക്കേറ്റ തിരിച്ചടിയാണെന്ന്ഗോ വിന്ദന്‍ മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു

21-May-2024