സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളോട് ജനങ്ങള്‍ പ്രതികരിക്കട്ടെ: കെകെ ശൈലജ ടീച്ചര്‍

ആർ എംപി നേതാവ് കെ എസ് ഹരിഹരന്റെ പരാമര്‍ശത്തോട് പ്രതികരിക്കുന്നത് തന്നെ നാണക്കേടാണെന്ന് കെ കെ ശൈലജ ടീച്ചര്‍. വില കുറഞ്ഞ പ്രസ്താവനകളോട് വ്യക്തിപരമായി പ്രതികരിക്കാനില്ല. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളോട് ജനങ്ങള്‍ പ്രതികരിക്കട്ടെയെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

ലോക് സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടും. വടകരയിലും എല്‍ഡിഎഫ് വിജയിക്കും. വടകരയില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറിക്കാന്‍ ശ്രമം നടന്നു. തെരഞ്ഞെടുപ്പില്‍ മുന്‍പൊരിക്കലും ഇല്ലാത്ത വ്യക്തിപരമായ അധിക്ഷേപമാണുണ്ടായതെന്നും ശൈലജ ടീച്ചര്‍ കൂട്ടിച്ചേർത്തു .

22-May-2024