മദ്യനയത്തിന്റെ പേരിൽ പണപ്പിരിവിനു ശ്രമിച്ചാൽ ശക്തമായ നടപടി ഉണ്ടാകും: മന്ത്രി എം ബി രാജേഷ്
അഡ്മിൻ
സംസ്ഥാനത്തെ മദ്യനയത്തിന്റെ പേരിൽ പണപ്പിരിവിനു ശ്രമിച്ചാൽ ശക്തമായ നടപടി ഉണ്ടാവുമെന്ന മുന്നറിയിപ്പുമായി എക്സൈസ് മന്ത്രി.അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരണം. പ്രവണത വെച്ചുപൊറുപ്പിക്കില്ലെന്നും എം ബി രാജേഷ് പറഞ്ഞു.
സര്‍ക്കാര്‍ മദ്യനയത്തിന്റെ ആലോചനകളിലേക്ക് കടന്നിട്ടില്ല. മദ്യ നയത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ പോലുമായിട്ടില്ല. മദ്യ നയത്തില്‍ ചില കാര്യങ്ങള്‍ നടപ്പിലാക്കാം എന്നുപറഞ്ഞുകൊണ്ട് പണപ്പിരിവിന് ശ്രമിക്കുന്നുവെന്നത് ഗൗരവത്തോടെയാണ് കാണുന്നത്. വളരെ ശക്തമായ നടപടി അത്തരക്കാര്‍ക്കെതിരെ എടുക്കും. വെച്ചുപൊറുപ്പിക്കില്ല.
ചര്‍ച്ച നടക്കുന്നതിന് മുമ്പ് തന്നെ വാര്‍ത്തകള്‍ വരുന്നുണ്ട്. ആ വാര്‍ത്തകള്‍ ഉപയോഗിച്ച് ആരെങ്കിലും പണപ്പിരിവിന് ശ്രമിച്ചാല്‍ ശക്തമായ നടപടിയെടുക്കും', മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.