കെഎസ്‍യു സംസ്ഥാന ക്യാമ്പിൽ കൂട്ടത്തല്ല്

കെഎസ്‍യു ക്യാമ്പിൽ കൂട്ടത്തല്ല്. നെയ്യാർ ഡാമിൽ നടക്കുന്ന സംസ്ഥാന ക്യാമ്പിലാണ് തമ്മിൽത്തല്ല് ഉണ്ടായത്. ഇന്നലെ അർധരാത്രിയോടെയാണ് കൂട്ടയടി നടന്നത്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂറ്റിന്റെ ജനൽ ചില്ലുകൾ അടിച്ച് തകർത്തു. കൂട്ടത്തല്ലില്‍ നിരവധി ഭാരവാഹികൾക്ക് പരിക്കേറ്റു.

ക്യാമ്പിൽ ഡിജെ സംഘടിപ്പിച്ചിരുന്നു. ഇതിനിടെയുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
സംഘർഷത്തിന്റെ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ നേതാക്കൾ ഇടപെട്ട് ഡിലീറ്റ് ചെയ്യിച്ചു. ക്യാമ്പിനുള്ളിലേക്ക് മദ്യം എത്തിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം.

26-May-2024