കൊവിഡ് മഹാമാരി മനുഷ്യ ആയുസിന്റെ ദൈർഘ്യം രണ്ട് വർഷം കുറച്ചു; ലോകാരോഗ്യ സംഘടന
അഡ്മിൻ
കൊവിഡിന് ശേഷം ആഗോള ആയുര്‍ദൈര്‍ഘ്യത്തില്‍ രണ്ട് വര്‍ഷം കുറഞ്ഞെന്ന് ലോകാരോഗ്യ സംഘടന. മനുഷ്യായുസ് ഒരു ദശാബ്ദത്തെ താഴ്ന്ന നിലയിലെത്തി. കൊവിഡിന് ശേഷം ശരാശരി ആയുര്‍ദൈര്‍ഘ്യം 71.4 വയസായി. ആരോഗ്യത്തോടെയുള്ള ജീവിത കാലയളവ് 61.9 വയസായി കുറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കൊവിഡിന് ശേഷം ആഗോള ആയുര്‍ദൈര്‍ഘ്യം 1.8 വര്‍ഷം കുറഞ്ഞ് 71.4 ലേക്കെത്തി. അതായത് കൊവിഡ് മഹാമാരി മനുഷ്യജീവിതത്തെ പിന്നോട്ടെടുപ്പിച്ചത് ഒരു ദശാബ്ദത്തോളം കാലയളവാണ്. കൊവിഡ് മൂലം 2021ല്‍ ആരോഗ്യവാനായ ഒരാളുടെ ശരാശരി പ്രായം 1.5 വര്‍ഷം കുറഞ്ഞ് 61.9 വയസായി. എന്നാല്‍ ലോകമെമ്പാടുമുള്ള ആയുര്‍ദൈര്‍ഘ്യത്തില്‍ കൊവിഡ് കാര്യമായി ബാധിച്ചിട്ടില്ലെന്നും ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് പറയുന്നു.
അമേരിക്കയിലും തെക്കുകിഴക്കന്‍ ഏഷ്യയിലുമാണ് കൊവിഡ് മനുഷ്യായുസില്‍ വില്ലനായത്. രണ്ടിടത്തും ആയുര്‍ദൈര്‍ഘ്യം മൂന്ന് വര്‍ഷം കുറഞ്ഞു. നേരെമറിച്ച് പടിഞ്ഞാറന്‍ പസഫിക്കില്‍ 0.1വര്‍ഷം മാത്രമാണ് ആയുര്‍ദൈര്‍ഘ്യം കുറഞ്ഞത്.