കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെയുടെ കാലാവധി നീട്ടി

കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെയുടെ കാലാവധി നീട്ടി നല്‍കി. പ്രതിരോധമന്ത്രാലയമാണ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ജനറല്‍ മനോജ് പാണ്ഡെ മേയ് 31നു സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് തിരക്കിട്ട നീക്കം.

ജൂണ്‍ 30 വരെയാണ് കാലാവധി നീട്ടിയത്. 1954ലെ സൈനിക നിയമത്തിലെ 16 എ (4) പ്രകാരമാണ് നടപടിയെന്ന് പ്രതിരോധ മന്ത്രാലയം ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കരസേനാ മേധാവിമാര്‍ അധികാരമൊഴിയുന്നതിന് ഒരു മാസം മുമ്പ് തന്നെ പിന്‍ഗാമിയെ പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ മനോജ് പാണ്ഡെയുടെ പിന്‍ഗാമിയെ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.

27-May-2024