വടകരയില്‍ തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങള്‍ക്ക് നിയന്ത്രണം
അഡ്മിൻ
വടകരയില്‍ തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം.ജൂണ്‍ നാലിന് രാത്രി ഏഴുവരെ വിജയം ആഘോഷിക്കാം. ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാം. എന്നാല്‍ വാഹന ഘോഷയാത്രകള്‍ അനുവദിക്കില്ല.
വടകര എസ്പി ഓഫീസില്‍ കണ്ണൂര്‍ ഡിഐജിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ സിപിഎം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ആര്‍എംപി, ബിജെപി പ്രതിനിധികള്‍ പങ്കെടുത്തു. കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍, വടകര റൂറല്‍ എസ്പി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷവും സമാധാന അന്തരീക്ഷം തുടരുമെന്ന ഉറപ്പ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ നല്കി.കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിഷയവും യോഗത്തില്‍ ചര്‍ച്ചയായി. പ്രതികളെ പിടികൂടാത്തതില്‍ യുഡിഎഫ് നേതാക്കള്‍ പ്രതിഷേധമറിയിച്ചു. എന്നാല്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് ഉറപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.