ഗുജറാത്ത് : സൊഹ്രാബുദ്ദിൻ ഷെയ്ഖ് എൻകൗണ്ടർ കേസിൽ മൂന്നു ഐ പി എസ് ഉദോഗസ്ഥരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട രജനീഷ് റായ് ഐ പി എസ് രാജി വച്ചു. ഗുജറാത്ത് കേഡർ ഐ പി എസ് ഓഫീസറായിരുന്നു അദ്ദേഹം. സംസ്ഥാന ആഭ്യന്തര വകുപ്പ് അദ്ദേഹത്തിന്റെ രാജിക്കത്ത് ലഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ചിട്ടുരിൽ സി ർ പി എഫ് ഇൻസ്‌പെക്ടർ ജനറലായി സേവനമനുഷ്ഠിക്കുകയായിരുന്ന രജനീഷ് വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ മുതിർന്ന ഉദ്യോഗസ്ഥർ അദ്ദേഹത്തോട് സ്വമേധയാ രാജിവച്ചൊഴിയാൻ ആവശ്യപ്പെടുകായാണുണ്ടായെതെന്നു അദ്ദേഹത്തോടടുത്ത വൃത്തങ്ങളറിയിക്കുന്നു.
അമിത് ഷാ പ്രതിയായ സൊഹ്രാബുദിൻ എൻകൗണ്ടർ കേസിൽ ഷായുടെ വിശ്വസ്തരായ ഐ പി എസ് ഉദ്യോഗസ്ഥരുടെ അറസ്റ്റിനു ശേഷം ബി ജെ പി നേതാക്കളുടെ കണ്ണിലെ കരടായിരുന്നു രജനീഷ്. നരേന്ദ്ര മോഡി ഗെവണ്മെന്റ് അധികാരത്തിലെത്തിയ ശേഷം അദ്ദേഹത്തെ പലയിടങ്ങളിളിലും പല സ്ഥാനങ്ങളിലേക്കും നിരന്തരം മാറ്റിക്കൊണ്ടേയിരുന്നു. ഒടുവിൽ അസമിലെ പോലീസിന്റെ വ്യാജ ഏറ്റുമുട്ടൽ തുറന്നു കാട്ടിയ അദ്ദേഹത്തെ ചിട്ടുരിലെ സി ർ പി എഫിലെ കൗണ്ടർ ഇൻസർജൻസി ആൻഡ് ആന്റി ടെററിസം സ്‌കൂളിലേക്ക് സ്ഥലം മാറ്റിയിരുന്നു. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ട് ബാച്ചിലെ ഐ പി എസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം