കേന്ദ്രത്തിൽ നിന്ന് അരിയെത്തി.

തിരുവനന്തപുരം: കേരളത്തിലെ  പ്രളയബാധിതർക്കായി കേന്ദ്രം അനുവദിച്ച 89540 മെട്രിക് ടണ്‍ അരി സംസ്ഥാനത്ത് എത്തി. എന്നാൽ അരി സൗജന്യമാണോ സബ്സിഡിയാണോയെന്നു ഇതുവരെ കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിട്ടില്ല. അതിനാൽ  ഫുഡ്  കോർപ്പറേഷനിൽ    നിന്ന് വ്യക്തത ലഭിക്കാതെ അരി സ്വീകരിക്കാനാവില്ലന്ന് സംസ്ഥാന  സർക്കാർ.

സൗജന്യമോ സബ്സിഡിയോ അല്ലാതെ  അരി വാങ്ങുന്നത്  അധിക ബാധ്യതയാകും എന്നതിനാലാണ്   സംസ്ഥാന സംസ്ഥാന സർക്കാർ ഈ തീരുമാനത്തിൽ എത്തിയിരിക്കുന്നത്. 

30-Aug-2018