ഫത്വവ നിരോധിച്ച് ഉത്തരാഖണ്ഡ്.

നൈനിത്താൽ : ഉത്തരാഖണ്ഡിൽ ഫത്വവ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ്. ഫത്വവ നിയമ വിരുദ്ധവും , ഭരണഘടനാ വിരുദ്ധമെന്നും കോടതി. ദില്ലി ഹരിദ്വാർ ലക്സർ ഗ്രാമത്തിൽ ബലാത്സംഘം ചെയ്യപ്പെട്ട പതിനഞ്ചുകാരിയെയും കുടുംബത്തെയും പുറത്താക്കണമെന്ന ഫത്‍വക്കെതിരെയുള്ള കേസിലാണ് കോടതിവിധി വന്നിരിക്കുന്നത്. പെൺകുട്ടിയോടും കുടുംബത്തോടും കരുണ കാണിക്കുന്നതിന് പകരം ഗ്രാമത്തിൽനിന്ന് പുറത്തതാക്കാനുള്ള തീരുമാനം വെറും ധാര്‍ഷ്‌ട്യം മാത്രമാണെന്ന് കോടതി കുറ്റപ്പെടുത്തി .


ഫത്വവ ഭരണഘടനാ വിരുദ്ധമാണ്, ഒരു പഞ്ചായത്തിനും അത്തരത്തിലുള്ള നിയമം നടപ്പാക്കാനുള്ള അവകാശമില്ല , കോടതി അഭിപ്രായപ്പെട്ടു .എത്രയും പെട്ടെന്ന് ഗ്രാമത്തിലെത്താനും പെൺകുട്ടിയെയും കുടുംബത്തെയും കണ്ടെത്തി അവർക്കു മതിയായ സുരക്ഷാ  ഉറപ്പുവരുത്താനും ഹരിദ്വാർ സീനിയർ സൂപ്പറിന്റന്റ് ഓഫ് പോലീസിനോട് കോടതി ആവശ്യപ്പെട്ടു.

 

31-Aug-2018