കശ്മീരിന് പ്രത്യേക അവകാശങ്ങള്‍

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ സര്‍ക്കാറിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35എയുടെ ഭരണഘടന സാധുത ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. 2019 ജനുവരി വരെ കേസില്‍ വാദം കേള്‍ക്കില്ല. കശ്മീരില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് സംസ്ഥാനകേന്ദ്ര സര്‍ക്കാറുകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ക്രമസമാധാന പ്രശ്‌നം മുന്‍ നിര്‍ത്തിയായിരുന്നു സര്‍ക്കാറുകളുടെ ആവശ്യം. ഇത് കൂടി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി ഉണ്ടായിരിക്കുന്നത്.

1954ലാണ് ആര്‍ട്ടിക്കള്‍ 35എ ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമാവുന്നത്. കശ്മീരിലുള്ള സുരക്ഷാ സേനകളെല്ലാം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സുഗമമായി നടത്താനുളള ശ്രമങ്ങളിലാണ്. ഇയൊരു സാഹചര്യത്തില്‍ കേസ് പരിഗണിക്കുന്നത് മാറ്റണമെന്ന് കേന്ദ്രസര്‍ക്കാറിനായി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയില്‍ വാദിച്ചു.

31-Aug-2018