ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഇ.ശ്രീധരൻ

ഇനി ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മെട്രോമാൻ ഇ.ശ്രീധരൻ‌. ബിജെപിയുടെ നാഷനൽ എക്സിക്യൂട്ടീവ് അംഗമാണ് ഇ.ശ്രീധരൻ. മത്സരരംഗത്തേക്ക് ഇനിയില്ല, സജീവ രാഷ്ട്രീയത്തിലേക്കും ഇല്ലെന്നുമാണ് ഇ.ശ്രീധരൻ വ്യക്തമാക്കുന്നത്.

ഷാഫി പറമ്പിൽ വടകര ലോക്സഭാ മണ്ഡലത്തിൽ വിജയിച്ചതോടെ ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ് പാലക്കാട് നിയമസഭാ മണ്ഡലം. 2021ലെ തിരഞ്ഞെടുപ്പിൽ ഇ.ശ്രീധരൻ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇഞ്ചോടിഞ്ച് മത്സരത്തിൽ 3859 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർഥിയായ ഷാഫി പറമ്പിൽ ഇ.ശ്രീധരനെ പരാജയപ്പെടുത്തിയത്.

22-Jun-2024