കാസർകോട് ജില്ലയിലെ കോൺഗ്രസിനെ ഉണ്ണിത്താൻ തകർത്തു: ബാലകൃഷ്ണൻ പെരിയ

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിനാണ് ബാലകൃഷ്ണൻ പെരിയയെ കഴിഞ്ഞ ദിവസം കോൺ​ഗ്രസിൽ നിന്ന് പുറത്താക്കിയത്. ജീവിതം മുഴുവൻ കോൺഗ്രസിനു സമർപ്പിച്ച തന്നെ ഒരു കല്യാണത്തിൽ പങ്കെടുത്തതിന്റെ പേരിലാണ് പാർട്ടിയിൽനിന്നു പുറത്താക്കിയതെന്ന് ബാലകൃഷ്ണൻ പെരിയ ആരോപിച്ചു.

എംപിയായ രാജ്മോഹൻ ഉണ്ണിത്താന്റെ കയ്യിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ട ഒരുപാട് രഹസ്യങ്ങളുണ്ട്. ആ രഹസ്യങ്ങൾ വിളിച്ചുപറയുമെന്ന് അയാൾ‌ പല തവണ പാർട്ടി നേതൃത്വത്തെ ഭീഷണിപ്പെടുത്തി. ആ ഭീഷണിയിൽ ഭയന്നാണ് തന്നെ പ്രാഥമിക അംഗത്വത്തിൽനിന്നു പുറത്താക്കിയതെന്നും ബാലകൃഷ്ണൻ ആരോപിച്ചു.

പുറത്താക്കിയതിനു തലേ ദിവസം രാത്രിയും മുക്കാൽ മണിക്കൂറോളം കെപിസിസി അധ്യക്ഷൻ കെ.സുധാകരനുമായി സംസാരിച്ചിരുന്നു. കെപിസിസി സെക്രട്ടറി സ്ഥാനത്തുനിന്നു രാജി വച്ചാൽമതിയെന്ന്‌ സുധാകരൻ പറഞ്ഞിരുന്നു. കാസർകോട് ജില്ലയിലെ കോൺഗ്രസിനെ ഉണ്ണിത്താൻ തകർത്തുവെന്നും ബാലകൃഷ്ണൻ ആരോപിച്ചു.

23-Jun-2024