സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കണം; നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി

ഇന്ത്യൻ ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കണമെന്ന് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള എന്നത് മാറ്റി കേരളം എന്നാക്കണമെന്നാണ് പ്രമേയം. 2023 ആഗസ്റ്റ് ഒമ്പതിന് പ്രമേയം അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തിരുന്നു.

ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും മാറ്റം ആവശ്യപ്പെട്ടായിരുന്നു അന്ന് പ്രമേയം അവതരിപ്പിച്ചത്. എന്നാൽ ഒന്നാം പട്ടികയിൽ മാത്രം മാറ്റം വരുത്തിയാൽ മതിയെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് നിർദ്ദേശിച്ചു. ഇതിനെ തുടർന്നാണ് വീണ്ടും പ്രമേയം അവതരിപ്പിച്ചത്. പ്രമേയം ഐക്യകണ്ഠേനയാണ് പാസാക്കിയത്.

24-Jun-2024