പാര്‍ട്ടി കമ്മിറ്റികളിൽ ഉയരുന്ന വിമര്‍ശനം കണക്കിലെടുക്കും: എംവി ഗോവിന്ദൻ മാസ്റ്റർ

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് പിന്നാലെ പാര്‍ട്ടി കമ്മിറ്റികളിൽ ഉയരുന്ന അതിരൂക്ഷ വിമര്‍ശനത്തിൽ മാറ്റേണ്ടതെല്ലാം മാറ്റുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിൻ മാസ്റ്റർ . സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പാർട്ടിയിലും സർക്കാരിലും തിരുത്തലുണ്ടാകുമെന്നും താഴേത്തട്ടിൽ വരെ ജനങ്ങളോട് നല്ല പെരുമാറ്റമുണ്ടാകണമെന്നും അദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്നും സംസ്ഥാന സെക്രട്ടറി യോഗത്തിൽ വ്യക്തമാക്കി. ജില്ലാ കമ്മിറ്റി ചർച്ചക്കുള്ള മറുപടിയിലാണ് പരാമർശം.

24-Jun-2024