637 കോടിയുടെ ഗ്രാന്റ് അനുവദിക്കണം; കേന്ദ്രമന്ത്രിക്ക് വീണാ ജോര്‍ജിന്റെ കത്ത്

കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെപി നഡ്ഡയ്ക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കത്തെഴുതി.സംസ്ഥാനത്തെ എന്‍എച്ച്‌എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 2023-24 സാമ്പത്തിക വര്‍ഷം ലഭിക്കേണ്ടിയിരുന്ന 637 കോടിയുടെ ക്യാഷ് ഗ്രാന്റും നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാം ഗഡുവും അനുവദിച്ച്‌ നല്‍കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ചാണ് നിലവില്‍ ഇവ പ്രവര്‍ത്തിച്ച്‌ വരുന്നത്. അതിനാല്‍ എത്രയും വേഗം തുക അനുവദിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. കേരളത്തിന് അര്‍ഹമായ കേന്ദ്ര വിഹിതം അനുവദിക്കാത്തതിനാല്‍ ആരോഗ്യ രംഗത്തെ പല വിഭാഗങ്ങളും ബുദ്ധിമുട്ട് നേരിടുന്നു.

എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ്, ബയോമെഡിക്കല്‍ ഉപകരണങ്ങള്‍, എന്‍എച്ച്‌എം ജീവനക്കാരുടെ ശമ്ബളം, ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ്, പാലിയേറ്റീവ് കെയര്‍, ഡയാലിസിസ്, തുടങ്ങിയ വിവിധ വിഭാഗങ്ങളെ ഇത് ബാധിച്ചിട്ടുണ്ടെന്നും മന്ത്രി കത്തിൽ പറഞ്ഞു.

25-Jun-2024