കെ – ഫോൺ; 25 കോടി രൂപ വായ്പ്പയ്ക്ക് മന്ത്രിസഭ അനുമതി

സംസ്ഥാന സർക്കാർ പദ്ധതിയായ കെ- ഫോണിനായി 25 കോടി രൂപ വായ്പ എടുക്കും. ഇതിനായി സർക്കാർ ഗ്യാരണ്ടി നൽകാൻ മന്ത്രിസഭ അനുമതി നൽകി. അഞ്ച് വർഷത്തേക്കാണ് വായ്പയെടുക്കുക.

ഇന്ത്യൻ ബാങ്കിൽ നിന്ന് വായ്പ എടുക്കുന്നത് 8.50 ശതമാനം മുതൽ 9.20 ശതമാനം വരെ പലിശയ്ക്കായിരിക്കും.
കിഫ്ബിയിൽ നിന്നും ഉദ്ദേശിച്ച പണം സമാഹരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. സർക്കാർ ഓഫീസിൽ നിന്നടക്കമുള്ള കുടിശ്ശികകളും കെ ഫോണിനെ ആദ്യം മുതൽ വലച്ചിരുന്നു. പ്രവർത്തന മൂലധനം കണ്ടെത്താനായി കെ-ഫോൺ വിഷമിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിൻ്റെ നീക്കം.

26-Jun-2024