ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം
അഡ്മിൻ
ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസില്‍ ജക്കാര്‍ത്തന്‍ മണ്ണില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. 15 സ്വര്‍ണ്ണവും 24 വെള്ളിയും 30 വെങ്കിലവും ഉള്‍പ്പെടെ 68 മെഡലുകളുമായി ഇന്ത്യ ഇതുവരെയുള്ള മികച്ച റെക്കോര്‍ഡിലെത്തി. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണത്തിളക്കത്തോടെ മെഡല്‍ നേട്ടം റെക്കോര്‍ഡ് കടന്നു. ബോക്സിങ്ങ് റിങ്ങില്‍ നിന്ന് അമിത് കുമാര്‍ നേടിയ 14ാം സ്വര്ണ്ണത്തിലൂടെയാണ് ഗെയിംസിലെ ആകെ മെഡല്‍ നേട്ടത്തില്‍ ഇന്ത്യന്‍ റെക്കോര്‍ഡ് മറികടന്നത്. അമിതിന്റെ ഇടിമുഴക്കത്തിനു പിന്നാലെ ബ്രിജ്( ചീട്ടുകളി) ടീം ഇനത്തില്‍ പുരുഷ ടീമിനും സുവര്‍ണ്ണത്തിളക്കം. എന്നാല്‍ സ്ക്വാഷില്‍ ഇന്ത്യയുടെ സുവര്‍ണ്ണ പ്രതീക്ഷ വെള്ളിയിലൊതുങ്ങി. സുവര്‍ണ്ണ പോരാട്ടത്തിനിറങ്ങിയ ഇന്ത്യന്‍ വനിതകളെ ഹോങ്കോങ്ങ് ആണ് പരാജയപ്പെടുത്തിയത്.
ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ ടീമിന് വെങ്കലത്തിളക്കം. വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ പാക്കിസ്താനെ 21 നു തകര്‍ത്താണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആകാശ് ദീപ് സിങ്ങാണ് ഇന്ത്യയ്ക്ക് ലീഡ് നല്‍കിയത്. പിന്നാലെ 50ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് ഇന്ത്യയ്ക്കായിരണ്ടാം ഗോള്‍ നേടി ലീഡുയര്‍ത്തി. ഒരു മിനിറ്റിനുള്ളില്‍ എന്നാല്‍ പാക്കിസ്താന് ഒരു ഗോള്‍ തിരിച്ചടിച്ചു. പാക്കിസ്താനായി ആതിഖാണ് ആണ് സ്കോര്‍ ചെയ്തത്.ഗെയിംസിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീം ജപ്പാനോടാണ് ഏകപക്ഷീയമായ ഒരു ഗോളിന് സെമിയില്‍ പുറത്തായത്.
സ്ക്വാഷ് ഫൈനലില്‍ ഇന്ത്യയുടെ മലയാളി താരം സുനൈന കുരുവിള, ജോഷ്ന ചിന്നപ്പ എന്നിവര്‍ തോല്‍വി വഴങ്ങിയതോടെ ഇന്ത്യയ്ക്ക് വെള്ളികൊണ്ട് തൃപ്തരാകേണ്ടി വന്നു. ഇഞ്ചിയോണ്‍ ഗെയിംസിലും ഇന്ത്യന്‍ വനിതാ ടീം വെള്ളി നേടിയിരുന്നു. ഹോങ്കോങ്ങിന്റെ ഹോട്സേ ലോകിനോട് 118, 116, 1012, 113 എന്ന സ്കോറിനാണ് സുനൈന ആദ്യ ഗെയിം നഷ്ടമാക്കിയത്. രണ്ടാം ഗെയിമില്‍ ജോഷ്ന ചിന്നപ്പ 113, 119, 115 എന്ന സ്കോറിന് വിങ് ചി ആനിനോടും തോറ്റു. ദീപിക് പള്ളിക്കല്‍, തന്വി ഖന്ന എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍. നിലവിലെ ചാമ്പ്യന്മാരായ മലേഷ്യയെ 20 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍ കടന്നത്.
പുരുഷ വിഭാഗം ലൈറ്റ് ഫൈ്ല വെയ്റ്റ് 49 കിലോ വിഭാഗത്തിലാണ് അമിത് കുമാര്‍ ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടിയത്. റിയോ ഒളിമ്പിക്സിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവായ ഉസ്ബെക്കിസ്ഥാന് താരം ഹസന്‍ബോയ് ദുസ്മറ്റോവിനെ 32 ന് ഇടിച്ചു വീഴ്ത്തിയാണ് അമിത് കുമാര്‍ സ്വര്‍ണ്ണം നേടിയത്. നേരത്തെ ഫിലിപ്പീന്‍സ് താരം പാലം കാര്‍ലോയെ തോല്‍പ്പിച്ചാണ് അമിത് ഫൈനലില്‍ എത്തിയത്. ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായാണ് ബ്രിജ് മത്സരയിനമാക്കിയത്. ഇതേ ഇനത്തില്‍ മിക്സഡ് ഡബിള്‍സില്‍ വെങ്കലവും ഇന്ത്യ നേടിയിരുന്നു.
അറുപതുകാരനായ പ്രണബ് ബര്ധന്, അമ്പത്തിയാറുകാരനായ ശിഭ്നാഥ് സര്‍ക്കാര്‍ എന്നിവരാണ് ബ്രിജ് ഇനത്തില്‍ ആദ്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണം ഇന്ത്യയ്ക്ക് നേടിത്തന്നത്. ഇതോടെ 15 സ്വര്‍ണ്ണവും 24 വെള്ളിയും 29 വെങ്കലവും ഉള്‍പ്പെടെ ജക്കാര്‍ത്തയിലെ ആകെ മെഡല്‍ നേട്ടം 68 ആയി. 2010 ലെ ഗ്വാങ്ചൗ ഗെയിംസില്‍ 14 സ്വര്‍ണ്ണവും 17 വെള്ളിയും 34 വെങ്കലവും ഉള്‍പ്പെടെ നേടിയ 65 മെഡലുകളുടെ റെക്കോര്‍ഡാണ് ഇന്ത്യ മറികടന്നത്. 1951 ല്‍ ന്യൂഡല്‍ഹിയിലെ ആദ്യ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നേടിയ 15 സ്വര്‍ണ്ണം എന്ന റെക്കോര്‍ഡിനൊപ്പവും ഇന്ത്യ എത്തി.
01-Sep-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ