ഡല്‍ഹിക്ക് പിന്നാലെ മധ്യപ്രദേശിലും വിമാനത്താവളത്തിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീണു

മധ്യപ്രദേശിലെ ജബല്‍പുര്‍ വിമാനത്താവളത്തിന്‍റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നുവീണു. മേല്‍ക്കൂരയിലെ ലോഹഭാഗമാണ് വീണത്.കനത്ത മഴയെ തുടര്‍ന്നാണ് മേല്‍ക്കൂര തകര്‍ന്നത്.നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലെക്കാണ് മേല്‍ക്കൂര തകർന്നുവീണത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്‍റെ കാറിന്‍റെ മുകളിലേക്കാണ് വീണത്.

യാത്രക്കാരനെ വിമാനത്താവളത്തില്‍ ഇറക്കാനായി എത്തിയ കാറിന് മുകളിലാണ് മേല്‍ക്കൂര പതിച്ചത്. യാത്രക്കാരനും ഡ്രൈവറും കാറില്‍ നിന്നിറങ്ങി നിമിഷങ്ങള്‍ക്കകമായിരുന്നു അപകടം.
അപകടത്തിനെക്കുറിച്ച്‌ അന്വേഷിക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. നിര്‍മാണത്തില്‍ അപാകതയുണ്ടോ എന്നുള്ളതടക്കം അന്വേഷിക്കുമെന്നും വ്യക്തമാക്കി.

28-Jun-2024