കെ രാധാകൃഷ്ണന്‍ സിപിഐഎം ലോക്സഭാ കക്ഷി നേതാവ്

കെ രാധാകൃഷ്ണന്‍ സിപിഐഎം ലോക്സഭാ കക്ഷി നേതാവ്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്പീക്കര്‍ക്ക് കത്ത് നല്‍കി. ആലത്തൂര്‍ എംപിയാണ് കെ രാധാകൃഷ്ണന്‍. ലോക്സഭയില്‍ സിപിഐഎമ്മിനുള്ളത് നാല് എംപിമാരാണ്.

ആലത്തൂരില്‍ സിറ്റിങ് എംപി രമ്യാ ഹരിദാസിനെതിരെ പരാജയപ്പെടുത്തിയാണ് കെ രാധാകൃഷ്ണന്‍ വിജയിച്ചത്. 20143 വോട്ടുകള്‍ ഭൂരിപക്ഷം നേടിയാണ് വിജയം. മുന്‍ മന്ത്രിയും സിപിഐഎം കേന്ദ്രക്കമ്മിറ്റിയംഗവുമായ കെ രാധാകൃഷ്ണന്‍ പൊതുരംഗത്തെത്തിയത് വിദ്യാര്‍ഥി യുവജന പ്രസ്ഥാനത്തിലൂടെയാണ്.

നാല് തവണ നിയസഭ അംഗമായി. ഒരേ മണ്ഡലമായ ചേലക്കരയില്‍ നിന്നാണ് വിജയം. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. 2008ല്‍ സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗമാവുകയും 2018ല്‍ കേന്ദ്രക്കമ്മിറ്റിയംഗവുമായി.

28-Jun-2024