സ്വത്ത് കണ്ടുകെട്ടിയ ഇ ഡി നീക്കത്തെക്കുറിച്ച് അറിയില്ല: എം എം വർഗീസ്

കരുവന്നൂർ കേസിൽ ഇ ഡി വേട്ടയാടുന്നുവെന്ന് സിപിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ്. കേന്ദ്ര അന്വേഷണ ഏജൻസികളെ മൊത്തത്തിൽ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുകയാണെന്നും വിഷയത്തിൽ രാഷ്ട്രീയപരമായും നിയമപരമായും നീങ്ങുമെന്നും എം എം വർഗീസ് പറഞ്ഞു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡി സിപിഐഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടിയതിനോട് പ്രതികരിക്കുകയായിരുന്നു എം എം വർഗീസ്. എം എം വര്‍ഗീസിന്റെ പേരിലുള്ള, 29.29 കോടി രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. പാര്‍ട്ടി ഓഫീസിനായി വാങ്ങിയ അഞ്ച് സെന്റ് ഭൂമിയും കണ്ടുകെട്ടിയവയുടെ പട്ടികയിൽ ഉള്‍പ്പെട്ടിരുന്നു.

29-Jun-2024