ഗുജറാത്തില്‍ വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. കനത്ത മഴയെ തുടർന്ന് രാജ്‌കോട്ട് വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു വീണത്. ആര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല. രാജ്യത്ത് മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ വിമാനത്താവളത്തിന്റെ മേൽക്കൂരയാണ് തകർന്നു വീഴുന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും ആറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാര്‍ ഡ്രൈവറായ നാല്‍പ്പത്തഞ്ചുകാരനാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്.
വ്യാഴാഴ്ച മധ്യപ്രദേശിലെ ജബല്‍പുര്‍ വിമാനത്താവളത്തിന്റെയും മേല്‍ക്കൂര തകര്‍ന്നു വീണിരുന്നു. മഴവെള്ളം കെട്ടിക്കിടന്നതിനെ തുടര്‍ന്നായിരുന്നു മേല്‍ക്കൂര തകര്‍ന്നത്. താഴെ പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്കായിരുന്നു മേൽക്കൂരയുടെ ഭാഗങ്ങൾ വീണതെങ്കിലും ആര്‍ക്കും പരിക്കേറ്റിരുന്നില്ല.