പാലക്കാട് ഡിസിസി പ്രസിഡൻ്റിനെതിരെ പോസ്റ്റർ

പാലക്കാട് ഡിസിസിയിൽ പോസ്റ്റർ പതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.സിസിടിവി ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. ഡിസിസി ഇന്ന് പൊലീസിൽ പരാതി നൽകും.പാലക്കാട് ഡിസിസി പ്രസിഡൻ്റിനെതിരെ ആയിരുന്നു പോസ്റ്റർ പതിച്ചത്.

ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ യു ഡി എഫ് തോൽവിയിൽ പാലക്കാട് ഡിസിസി പ്രസിഡൻ്റിനെതിരെയാണ് പോസ്റ്റർ ഉയർന്നത്.ആലത്തൂരിലെ തോൽവിയുടെ ഉത്തരവാദിത്വം ഡിസിസി പ്രസിഡന്റ് ഏറ്റെടുക്കണമെന്നതാണ് പോസ്റ്ററിലെ വാക്കുകൾ.

ഡിസിസി പ്രസിഡന്റ് രാജി വെക്കണമെന്നും പോസ്റ്ററിൽ ഉണ്ടായിരുന്നു.ഡിസിസി ഓഫീസിൻ്റെ ചുവരിലും, ആലത്തൂർ മണ്ഡലത്തിലെ വിവിധയിടങ്ങളിലുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

01-Jul-2024