കേരളത്തെ സഹായിച്ച് ജാർഖണ്ഡ് ഹൈക്കോടതി.

റാഞ്ചി: മുൻകൂർ ജാമ്യാപേക്ഷയ്ക്കെത്തിയ മൂന്നുപേരോടു ജാമ്യത്തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ഉത്തരവിട്ട് ജാർഖണ്ഡ് ഹൈക്കോടതി ജഡ്ജി.ജസ്റ്റിസ് എ ബി സിംഗ് അധ്യക്ഷനായുള്ള ബെഞ്ചാണ് തീരുമാനത്തിന് പിന്നിൽ . തട്ടിപ്പു കേസിൽ പിടിയിലായ ഉത്പാൽ റായി, ധനേശ്വർ മണ്ഡൽ, ശംബു മണ്ഡൽ ഇന്നിവരോടാണ് ജാമ്യത്തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ ഉത്തരവിട്ടത്. ഇതനുസരിച്ച് ഉത്പാൽ ഏഴായിരം രൂപയും ധനേശ്വറും ശംബുവും അയ്യായിരം രൂപയും ദുരിതാശ്വാസനിധിയിലേക്കു കൈമാറി.


മധ്യപ്രദേശിലേയും കർണാടകയിലെയും കോടതികൾ ഇതേ നിയലപാടുകൾ കൈക്കൊണ്ടിട്ടുണ്ട് .

02-Sep-2018