മാധ്യമങ്ങളുടെ വ്യാജ വാർത്തകൾക്കെതിരെ മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ പി.ഡബ്ല്യ.ഡി യുടേതല്ലാത്ത റോഡുകള്‍ പി.ഡബ്ല്യ.ഡി യുടേതാണെന്ന് വരുത്തി തീർക്കുന്ന രീതിയില്‍ തെറ്റായ വാർത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്.സ്മാർട്ട് സിറ്റി റോഡുകള്‍ സംബന്ധിച്ചും സമാന പ്രചരണം നടക്കുന്നുണ്ട്.

സ്മാർട്ട് സിറ്റി റോഡുകള്‍ ഗതാഗത യോഗ്യമാക്കും എന്ന ഉറപ്പ് സർക്കാർ നടപ്പിലാക്കി എന്നും ഇവ ഗതാഗതയോഗ്യമാക്കുക മാത്രമല്ല ഇനിയും നിരവധി ജോലികള്‍ ബാക്കിയുണ്ട് എന്നും അതിൻറെ പ്രവർത്തനങ്ങള്‍ നടക്കുമ്പോള്‍ പറഞ്ഞ വാക്ക് പാലിച്ചില്ലെന്ന് പ്രചരണം നടക്കുകയാണ് എന്നും മന്ത്രി പറഞ്ഞു.

01-Jul-2024