ഇഡി നടപടിക്കെതിരെ എംവി ഗോവിന്ദൻ മാസ്റ്റർ

കരുവന്നൂർ കളളപ്പണക്കേസിൽ ഇഡി നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ . പാർട്ടിയുടെ അക്കൗണ്ടുകൾ കണ്ടുകെട്ടിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു. തെറ്റായ ഒരു നടപടിയും വെച്ച് പൊറുപ്പിക്കില്ല.

വലിയ നിയമ യുദ്ധവുമായി മുന്നോട്ട് പോകുമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. പാൻ കാർഡിലെ ഒറ്റ അക്കം വെച്ചാണ് ഇഡിയും ഐടിയും കളിച്ചത്. സിപിഐഎമ്മിന്റെ ആയിരക്കണക്കിന് ബ്രാഞ്ചുകൾക്കും ഏരിയ കമ്മറ്റികൾക്കും സ്വന്തം ഭൂമിയും കെട്ടിടവും ഉണ്ട്.

ഏത് ബ്രാഞ്ച് ഭൂമി വാങ്ങിയാലും സിപിഐഎം ജില്ലാ സെക്രട്ടറിയുടെ പേരിലാണ് രജിസ്ട്രർ ചെയ്യുക. കരുവന്നൂർ പാർട്ടി പുറത്താക്കിയവരെ മാപ്പ് സാക്ഷിയാക്കി സിപിഐഎം നെ വേട്ടയാടാൻ ശ്രമം നടക്കുന്നുണ്ടെന്നും എംവി ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു.

01-Jul-2024