എ ബി വി പിപ്രവർത്തകന്റെ കൊലപാതകം , പോപ്പുലർ ഫ്രണ്ട് നേതാവ് പിടിയിൽ.

കണ്ണൂർ : എ.ബി.വി.പി പ്രവര്‍ത്തകന്‍ കണ്ണവത്തെ ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോപ്പുലര്‍ ഫ്രണ്ട് നേതാവായ വി.എം.സലിം പിടിയിൽ. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനാണിയാൾ.മഹാരാഷ്ട്രയിലേക്കു കടക്കാൻ ശ്രമിക്കുന്നതിനെ കർണ്ണാടക മഹാരഷ്ട്ര അതിർത്തി ഗ്രാമത്തിൽ നിന്നണിയാൾ പിടിയിലായത്.


ജനുവരി പത്തൊൻപതിനാണ് കൊലപാതകം നടന്നത്. നെടുംപൊയില്‍ റോഡില്‍ സുഹൃത്തിനെ പിന്നിലിരുത്തി ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ മുഖംമൂടി സംഘം കാറിലെത്തി ഇടിച്ചുവീഴ്ത്തിയശേഷം ശ്യാമപ്രസാദിനെ വെട്ടുകയായിരുന്നു.നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

02-Sep-2018