സംസ്ഥാനത്തിന് പണം കിട്ടാതിരുന്ന് കുഴയട്ടെ എന്നുള്ളതാണ് പ്രതിപക്ഷത്തിന് മനോഭാവം: മന്ത്രി എംബി രാജേഷ്

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ മന്ത്രി എം ബി രാജേഷ്. പ്രതിപക്ഷ നേതാവിന്റെ ഭാഷ ആരുടേതാണ് എന്നതിൽ സംശയമുണ്ടെന്നും ബിജെപി സർക്കാരിലെ ധനമന്ത്രിയുടെതാണോ പ്രതിപക്ഷ നേതാവിന്റെ ശബ്ദം എന്നും ദൃതരാഷ്ട്രരെ പോലെയാണ് അദ്ദേഹം പെരുമാറുന്നത് എന്നും എംബി രാജേഷ് വിമർശിച്ചു.

സംസ്ഥാനത്തിന് പണം കിട്ടാതിരുന്ന് കുഴയട്ടെ എന്നുള്ളതാണ് പ്രതിപക്ഷത്തിന് മനോഭാവമെന്നും കേരളത്തിൻറെ സാമ്പത്തിക പ്രതിസന്ധി അദ്ദേഹം കാണുന്നതേ ഇല്ല എന്നും അദ്ദേഹം വിമർശിച്ചു. നിയമസഭയിൽ നൽകിയ മറുപടി പ്രസംഗത്തിലായിരുന്നു എക്സൈസ് മന്ത്രി കൂടിയായ എംബി രാജേഷ് പ്രതിപക്ഷ നേതാവിനെതിരെയും യുഡിഎഫിനെതിരെയും പ്രത്യാരോപണവുമായി രംഗത്തെത്തിയത്.

പ്രതിപക്ഷത്തിന് രാഷ്ട്രീയ അന്ധത ബാധിച്ചിരിക്കുന്നു. ഈ സർക്കാരാണ് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഏറ്റവും കൂടുതൽ ഫണ്ട് അനുവദിച്ചത്'. എംബി രാജേഷ് കൂട്ടിച്ചേർത്തു. പ്രാദേശിക റോഡുകൾ തകർന്നു കിടക്കുന്നു എന്നത് ശരിയാണ് എന്നും എന്നാൽ പരിഹരിക്കാൻ മന്ത്രി ഉദാസീനത കാണിക്കുന്നു എന്നത് തെറ്റാണെന്നും എംബി രാജേഷ് പറഞ്ഞു.

02-Jul-2024