ബിഹാറിൽ വീണ്ടുമൊരു പാലം കൂടി തകർന്നു

ബിഹാറിൽ വീണ്ടുമൊരു പാലം കൂടി തകർന്ന് വീണു. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ ബിഹാറിൽ തകർന്ന് വീഴുന്ന ഏഴാമത്തെ പാലമാണിത്. സിവാൻ ജില്ലയിലെ ഗൺടകി നദിക്ക് കുറുകെയുള്ള പാലമാണ് തകർന്ന് വീണത്. മഹാരാജ് ഗഞ്ചുമായി നിരവധി ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണിത്.

പാലം തകർന്നുവീണുണ്ടായ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കഴിഞ്ഞ 11 ദിവസത്തിനിടെയിൽ സിവാനിൽ തന്നെ രണ്ടാമത്തെ പാലം അപകടമാണിത്. പാലം തകർന്നതിന്റെ യഥാർത്ഥ കാരണമെന്തെന്നതിൽ അന്വേഷണം നടക്കുകയാണെന്ന് ഡെപ്യൂട്ടി ഡവലപ്മെന്റ് കമ്മീഷണർ മുകേഷ് കുമാർ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥർ സംഭവ സ്ഥലം സന്ദർശിച്ചു. ഇന്ന്പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം

03-Jul-2024