തനിക്ക് കൂടോത്രത്തിൽ വിശ്വാസമുണ്ടെന്നും സൂക്ഷിക്കണമെന്നും ഉണ്ണിത്താൻ
അഡ്മിൻ
തന്നെ അപായപ്പെടുത്താൻ വീട്ടിൽ ചിലർ കൂടോത്രം നടത്തിയെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രംഗത്ത്. കണ്ണൂരിലെ വീട്ടിൽ നിന്ന് സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും മന്ത്രവാദിയും ചേർന്ന് തകിടും ചില രൂപങ്ങളും കണ്ടെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ജീവൻ പോകാത്തത് ഭാഗ്യമെന്നാണ് ദൃശ്യങ്ങളിൽ കെ. സുധാകരൻ ഉണ്ണിത്താനോട് പറയുന്നത്. തനിക്ക് കൂടോത്രത്തിൽ വിശ്വാസമുണ്ടെന്നും സൂക്ഷിക്കണമെന്നും ഉണ്ണിത്താൻ സുധാകരന് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുണ്ട്. ഒന്നരവർഷം മുമ്പത്തെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
എന്നാൽ സുധാകരനെ അപായപ്പെടുത്താൻ ഒരാൾ കൂടോത്രം ചെയ്തിട്ടുണ്ടെന്ന് പ്രശ്നം വെച്ച് കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്നാണ് പുറത്തു വരുന്ന വിവരം. പത്തനംതിട്ടയിലെ ഒരു മന്ത്രവാദിയുടെ നിർദേശപ്രകാരമാണ് ഇത്തരത്തിൽ വീട്ടുവളപ്പിൽ പരിശോധന നടത്തിയത്.