ജന്മഭൂമി വ്യാജവാര്‍ത്ത ബി ജെ പി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം.
അഡ്മിൻ
തിരുവനന്തപുരം : ബി ജെ പി മുഖപത്രമായ ജന്മഭൂമിയുടെ കള്ളവാര്‍ത്ത പൊളിച്ചടുക്കി സോഷ്യല്‍മീഡിയ. കേരളത്തിലെ മഹാപ്രളയത്തെ ലളിതവല്‍ക്കരിച്ചും കേന്ദ്രധനസഹായം ഇല്ലാതാക്കാനും വേണ്ടിയായിരുന്നു ജന്മഭൂമിയുടെ വാര്‍ത്താവിന്യാസം പ്രളയക്കെടുതിയില്‍ കേന്ദ്രസഹായത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിക്കു മുന്നില്‍ കേരളം അവതരിപ്പിച്ചത് കള്ളക്കണക്കാണെന്നന്നാണ് സ്ഥാപിക്കാനാണ് ജന്മഭൂമി വ്യാജവാര്‍ത്തയിലൂടെ ശ്രമിച്ചത്.
കേരളം പ്രളയത്തില്‍ അകപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി കേരളം സന്ദര്‍ശിച്ചിരുന്നു. മോശം കാലാവസ്ഥയായതിനാല്‍ പ്രധാനമന്ത്രിക്ക് ദുരന്തസ്ഥലങ്ങള്‍ വിചാരിച്ച പോലെ സന്ദര്‍ശിക്കാനായിരുന്നില്ല. തുടര്‍ന്ന് കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗവും ചേര്‍ന്നു. ആ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് പ്രാഥമിക വിലയിരുത്തല്‍ എന്ന രൂപത്തില്‍ 19,512 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ കേരളത്തിന് ഉണ്ടായെന്ന് പ്രധാനമന്ത്രിയെ അറിയിച്ചത്. റോഡ്, പാലങ്ങള്‍, വീടുകള്‍, കൃഷി തുടങ്ങി സര്‍വ്വ മേഖലകളിയലുമുണ്ടായ നഷ്ടങ്ങളുടെ പ്രാഥമിക വിലയിരുത്തലായിട്ടാണ് മുഖ്യമന്ത്രി അന്ന് പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രളയം പൂര്‍ണ്ണമായും കെട്ടടങ്ങിയ ശേഷം മാത്രമേ യഥാര്‍ത്ഥ കണക്കുകള്‍ വ്യക്തമാകുകയുള്ളുവെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.
മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നല്കിയ പ്രാഥമിക കണക്കനുസരിച്ച് ഏതാണ്ട് 16,000 കി മി പൊതുമരാമത്തിനു വകുപ്പിന് കീഴിലുള്ള റോഡുകളും, 82000 കി മി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള റോഡുകളും, 134 പാലങ്ങളും തകര്‍ന്നുവെന്നാണ് അറിയിച്ചത്. ഇതു കൂടാതെ മറ്റു നാശനഷ്ടങ്ങളും കൂടി കണക്കിലെടുത്താണ് 19,512 കോടി രൂപയുടെ പ്രാഥമിക നഷ്ടം എന്നനിലയില്‍ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ചത്. എന്നാല്‍, ബിജെപി മുഖപത്രമായ ജന്മഭൂമി കേരളത്തിന്റെ ന്യായമായ ആവശ്യം വ്യാജമാണെന്നു തെളിയിക്കാന്‍ വേണ്ടി കൂട്ടു പിടിച്ചത് കള്ളക്കണക്കുകളെയാണ്. ആകെ കേരളത്തില്‍ തകര്‍ന്നത് 34,732 കി മി റോഡ് മാത്രമാണെന്നും, ഇത് നന്നാക്കാന്‍ വെറും 5,511 കോടി രൂപ മതിയെന്നുമാണ് ജന്മനഭൂമിയുടെ കണ്ടെത്തല്‍. ഈ വാര്‍ത്തയുടെ സ്രോതസ് വെളുിപ്പെടുത്താന് ജന്മഭൂമിക്ക് സാധിക്കുന്നുമില്ല.
നിലവില്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ വരുന്ന റോുഡളുടെ കണക്കെടുപ്പുകള്‍ മാത്രമേ ഭാഗീകമായി എങ്കിലും പൂര്‍ത്തിയായിട്ടുള്ളൂ. അതിന്റെ അന്തിമ രൂപം ഇതുവരെയും ആയില്ല. ഏകദേശം 17,000 കി മി റോഡാണ് ആകെ തകര്ന്നിട്ടുള്ളതെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ഇതില്‍ ഏകദേശം 8,000 കി മി റോഡുകള്‍ അറ്റകുറ്റപണികള്‍ മാത്രം ചെയ്താല്‍ ഗതാഗത യോഗ്യമാകുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. ഇതിന് കണക്കാക്കിയിരിക്കുന്ന തുക 772 കോടി രൂപയോളം വരും. ശേഷിക്കുന്ന റോഡുകള്‍ വീണ്ടും പൂര്‍ണ്ണമായും ടാര്‍ ചെയ്താല്‍ മാത്രമേ ഗതാഗതയോഗ്യമാകുകയുള്ളു. അതിന് ഏകദേശം 7025.75 കോടിയോളം രൂപ ചെലവുവരും. ഇതു കൂടാതെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കലുങ്കുകളും തകര്‍ന്നിട്ടുണ്ട്. ഇത് പുനഃനിര്‍മ്മിക്കാന്‍ വേണ്ടി മാത്രം ഏകദേശം 110 കോടിയോളം രൂപ ചെലവുവരും. ഇതുകൂടാതെ ഇപ്പോഴത്തെ വെള്ളപ്പൊക്കത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ഭാവിയില്‍ റോഡ് സംരക്ഷിക്കുന്നതിനാവശ്യമായ സംരക്ഷണ ചുമരുകളും ഡ്രയിനേജ് സംവിധാനവും ഉള്‍പ്പെടെ പൊതുമരാമത്ത് വകുപ്പിന്റെ മാത്രം കണക്കനുസരിച്ച് 10,022 കോടി രൂപ ലഭിച്ചാല്‍ മാത്രമേ റോഡുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ സാധിക്കുകയുള്ളു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ വരുന്ന വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന ഏകദേശം 82,000 കി മി റോഡിന്റെ കണക്കെടുപ്പ് ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. ഇതില്‍ ചില ഭാഗങ്ങളില്‍ കിലോമീറ്റര്‍ കണക്കിന് റോഡ് പൂര്‍ണ്ണമായും ഒഴുകിപ്പോയിട്ടുണ്ട്. കൂടാതെ 134 പാലങ്ങളുടെ കണക്കാണ് പ്രാഥമിക വിലയിരുത്തലില്‍ കടന്നുവന്നതെങ്കില്‍ അന്തിമ കണക്കെടുപ്പില്‍ ഇരുന്നൂറിന് മുകളില്‍ പാലങ്ങള്‍ക്ക് സാരമായ കേടുപടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇതില്‍ ഭൂരിഭാഗവും പുനഃനിര്‍മ്മിക്കേണ്ട ആവശ്യവുമുണ്ട്. ഇതിന്റെ മൂല്യനിര്‍ണ്ണയും പൂര്‍ത്തിയായി വരുന്നതേയുള്ളു. പാലങ്ങള്‍ താല്‍ക്കാലികമായി എങ്കിലും ഗതാഗതയോഗ്യമാക്കാന്‍ അടിയന്തിരാവശ്യമായി 200 കോടി രൂപ പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഏകദേശം 570.53 കോടിയോളം രൂപയാണ് കേരളത്തിലെ മുഴുവന്‍ തകര്‍ന്ന പാലങ്ങളും വീണ്ടും പഴയപോലെ ആക്കാന്‍ വേണ്ടി ചിലവ് വരുന്ന തുക എന്നാണു ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിന്റെ അന്തിമ കണക്കെടുപ്പ് വെള്ളത്തിന്റെ ഒഴുക്ക് വീണ്ടും പഴയ രൂപത്തില്‍ ആയ ശേഷം മാത്രമേ സാധ്യമാകൂ എന്നും പറയുന്നു. ഇങ്ങനെ കണക്കാക്കിയാല്‍ തന്നെ തകര്‍ന്ന റോഡുകളും പാലങ്ങളും മാത്രം പുനര്‍നിര്‍മ്മിക്കാന്‍ 19,512 കോടിയേക്കള് ഉയര്‍ന്ന തുക ആവശ്യമായിവരും. ഇത് കൂടാതെ മറ്റു നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് കൂടെ പൂര്‍ത്തിയായാല്‍ മാത്രമേ കേരളത്തിന് ഉണ്ടായാ യഥാര്‍ഥ നാശനഷ്ടങ്ങള്‍ എത്ര എന്ന് വിലയിരുത്തുവാന്‍ സാധിക്കുകയുള്ളൂ.
കേരളത്തിന് പ്രളയദുരന്തത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്റെ സഹായങ്ങളൊന്നും നല്കാന് പാടില്ലെന്ന ബി ജെ പി തീരുമാനത്തെ പിന്‍പറ്റിയാണ് ജന്മഭൂമിയുടെ വ്യാജവാര്‍ത്ത. ബി ജെ പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍പിള്ളയെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഫോണില്‍ ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ നിരന്തരം സംസാരിക്കുവാന്‍ വാര്‍ത്താ സമ്മേളനങ്ങള്‍ വിളിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര് എസ് എസ് തീരുമാനപ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് മുഖം തിരിക്കുന്നത്.
03-Sep-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ