നീറ്റ് യുജി പരീക്ഷ റദ്ദാക്കുന്നതിനെതിരെ വിദ്യാർത്ഥികൾ സുപ്രിം കോടതിയിൽ
അഡ്മിൻ
നീറ്റ് യുജി പരീക്ഷ റദ്ദാക്കുന്നതിനെതിരെ 56 വിദ്യാർത്ഥികൾ സുപ്രിം കോടതിയിൽ. നീറ്റ് യുജി പരീക്ഷകൾ റദ്ദാക്കാനുള്ള ശുപാർശയ്ക്കെതിരെയാണ് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചത്. ഗുജറാത്തിൽ നിന്നുള്ള വിദ്യാർത്ഥികളാണ് സുപ്രീംകോടതിയിൽ എത്തിയത്.
കഠിന പരിശ്രമത്തിനോടുവിൽ പൂർത്തിയാക്കിയ പരീക്ഷ വീണ്ടും എഴുതണമെന്ന് നിർദേശിക്കുന്നത് അനുചിതമെന്നാണ് വിദ്യാർത്ഥികളുടെ ഹർജിയിൽ പറയുന്നത്. ജൂലൈ എട്ടിന് പരീക്ഷാക്രമക്കേടുകൾ സംബന്ധിച്ച ഹർജികൾ ഒരുമിച്ച് പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചിരിക്കെയാണ് ഹർജി.
അതേസമയം നീറ്റ് യുജി പരീക്ഷ പേപ്പർ ക്രമക്കേടിൽ . മുഖ്യ സൂത്രധാരൻ അമിത് സിങിനെ ജാർഖണ്ഡിൽ നിന്ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഹസാരി ബാഗിലെ സ്കൂൾ പ്രിൻസിപ്പൾ ഇസാൻ ഉൾ ഹഖ്, പരീക്ഷാ സെന്‍റർ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരടക്കം കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു.