അങ്കണവാടി ജീവനക്കാര്‍ക്ക്‌ 10.88 കോടി അനുവദിച്ചു സർക്കാർ

അങ്കണവാടി ജീവനക്കാരുടെ ജൂണ്‍ മാസത്തിലെ ഹോണറേറിയം വിതരണത്തിനായി 10.88 കോടി രൂപ അനുവദിച്ചുവെന്ന് വ്യതമാക്കി മന്ത്രി കെ.എൻ.ബാലഗോപാല്‍. ഈവർഷം 144.81 കോടി രൂപയാണ്‌ ഇവരുടെ ഹോണറേറിയം വിതരണത്തിന്‌ സംസ്ഥാന വിഹിതമായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്‌.

അതേസമയം ബജറ്റ് വിഹിതത്തിൽ നിന്നും 46 കോടി രൂപ മൂന്നു മാസത്തിനുള്ളില്‍ നല്‍കിയതായും മന്ത്രി വ്യക്തമാക്കി. 33,115 അങ്കണവാടികളിലായി 66,000 ല്‍പരം വർക്കർമാരും ഹെല്‍പ്പർമാരുമായി പ്രവർത്തിക്കുന്നത്‌. ഇവരുടെ പ്രതിഫലത്തില്‍ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കുന്നു.

എന്നാൽ കഴിഞ്ഞ വർഷം കേന്ദ്ര വിഹിതം അംഗീകരിച്ചതില്‍ 21 കോടി രൂപ ഇനിയും ലഭിച്ചിട്ടില്ല. ഈവർഷം 209 കോടി രൂപയാണ്‌ കേന്ദ്ര വിഹിതമായി അംഗീകരിച്ചിട്ടുള്ളത്‌. എന്നാല്‍ മൂന്നുമാസം കഴിഞ്ഞിട്ടും ഒരു രൂപയും അനുവദിച്ചിട്ടില്ല എന്നാണ് പുറത്തു വരുന്ന വിവരം.

06-Jul-2024