പിതാവിനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ മകൻ അമൽ ഉണ്ണിത്താൻ
അഡ്മിൻ
കൂടോത്ര വിവാദത്തിൽ പ്രതികരണവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ മകൻ അമൽ ഉണ്ണിത്താൻ. പുരോഗമന കാലത്തും മാന്ത്രികതയിലും കൂടോത്രത്തിലും പിന്തിരിപ്പൻ രീതികളിലും ചില വ്യക്തികൾ വിശ്വസിക്കുന്നുവെന്ന് അമൽ ഉണ്ണിത്താൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അമലിന്റെ പ്രതികരണം.
ഇത്തരം വിശ്വാസങ്ങൾ ആശങ്കാജനകമാണെന്നും അവ നമ്മുടെ പുരോഗതിയെ തടസപ്പെടുത്തുമെന്നും അമൽ ഉണ്ണിത്താൻ ഫേസ്ബുക്കിൽ കുറിച്ചു. ഈ സമ്പ്രദായങ്ങളിൽ ഏർപ്പെടുന്ന ആളുകൾ തട്ടിപ്പുകാരാണെന്നും ബ്ലാക്ക് മാജിക് ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നവരെ തനിക്കെതിരെ പരീക്ഷിക്കാൻ വെല്ലുവിളിക്കുന്നതായും അമൽ പറയുന്നു.
കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വീട്ടിൽ നിന്നും കൂടോത്രം ചെയ്യുന്ന സാധനങ്ങൾ കണ്ടെത്തിയ വീഡിയോ പുറത്തായത് വലിയ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഇടയാക്കിയിരുന്നു. സുധാകരനൊപ്പം രാജ്‌മോഹൻ ഉണ്ണിത്താനും ഉണ്ടായിരുന്നു.
പോസ്റ്റിന്റെ പൂർണ്ണരൂപം:
ശ്രദ്ധേയമായ സാങ്കേതിക മുന്നേറ്റങ്ങളും നമ്മുടെ ലോകം കൈവരിച്ച പുരോഗമനപരമായ മുന്നേറ്റങ്ങളും ഉണ്ടായിരുന്നിട്ടും, മാന്ത്രികതയിലും, കൂടോത്രത്തിലും മറ്റ് പിന്തിരിപ്പൻ രീതികളിലും വിശ്വസിക്കുന്ന വ്യക്തികൾ ഇപ്പോഴും ഉണ്ട്. ഇത്തരം വിശ്വാസങ്ങൾ നിലനിൽക്കുന്നത് ആശങ്കാജനകവും നിരാശാജനകവുമാണ്. ഈ വീക്ഷണങ്ങൾ ആരുടേതായാലും, അവ കാലഹരണപ്പെട്ടതും ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്നതുമാണ്.
ഈ സമ്പ്രദായങ്ങളിൽ ഏർപ്പെടുന്ന ആളുകൾ തട്ടിപ്പുക്കാരല്ലാതെ മറ്റൊന്നുമല്ല, സ്വന്തം നേട്ടത്തിനായി അജ്ഞതയെയും ഭയത്തെയും ഇരയാക്കുന്നു. ബ്ലാക്ക് മാജിക് ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നവരെ എനിക്കെതിരെ പരീക്ഷിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു!!!! ഞാൻ ഒരു അന്ധവിശ്വാസി അന്ധവിശ്വാസി അല്ലാത്തതിനാൽ അത് തീർച്ചയായും ഏൽക്കില്ല .
ഇതരം കാര്യങ്ങൾ അവയിൽ വിശ്വസിക്കുന്നവരെ മാത്രമേ ബാധിക്കുകയുള്ളൂ, കാരണം അവ സ്വന്തം മനസ്സിൽ ഫലങ്ങൾ സൃഷ്ടിക്കുന്നു. അതൊരു മാനസിക രോഗമാണ്!