വൈകല്യത്തെ ഇക്കഴ്ത്തുകയോ അവഹേളിക്കുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി

വൈകല്യത്തെ ഇക്കഴ്ത്തുകയോ അവഹേളിക്കുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി. സിനിമയടക്കം ദൃശ്യമാധ്യമങ്ങൾക്ക് കർശനമാർഗനിർദ്ദേശം നൽകി.വൈകല്യത്തെ അവഹേളിക്കുന്നതിനായി ചീത്രീകരിക്കരുതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

അംഗപരിമിതർ, ഭിന്നശേഷിക്കാർ അടക്കമുള്ളവരുടെ നേട്ടങ്ങൾ സമൂഹത്തിന് മുന്നിൽ കാട്ടണം. ഏഴ് മാർഗനിർദ്ദേശങ്ങളാണ് സുപ്രീംകോടതി പുറത്തിറക്കിയത്. സിനിമകൾക്ക് പ്രദർശനം അനുവദിക്കുന്നതിന് മുൻപ് ഈക്കാര്യങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് സെൻസർബോർഡ് ഉറപ്പാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്.

08-Jul-2024