കേരളീയം നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

ആഗോളതലത്തിൽ കേരളത്തിന്റെ വികസന മാതൃകയും നേട്ടങ്ങളും പ്രദർശിപ്പിക്കുന്ന കേരളീയം പരിപാടി വീണ്ടും നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഈ വർഷം ഡിസംബറിലാകും കേരളീയം നടത്തുക. കഴിഞ്ഞ വർഷം നവംബർ മാസത്തിലായിരുന്നു പരിപാടി നടത്തിയത്.

പരിപാടിയുടെ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംഘാടക സമിതി യോഗം ചേർന്നു. ചെലവ് സ്പോൺസർ ഷിപ്പിലൂടെ കണ്ടെത്താൻ വകുപ്പുകൾക്ക് നിർദ്ദേശം നല്‍കി. ഇനി എല്ലാ വർഷവും കേരളീയം നടത്തുമെന്നും തിരുവനന്തപുരമായിരിക്കും സ്ഥിരം വേദിയെന്നും മുഖ്യമന്ത്രി കഴിഞ്ഞ വർഷം കേരളീയത്തിൻ്റെ സമാപന സമ്മേളനത്തിൽ പ്രഖ്യാപനം നടത്തിയിരുന്നു.

09-Jul-2024