മാധ്യമ പ്രവര്‍ത്തകനെ ബന്ദിയാക്കി കവര്‍ച്ച

കണ്ണൂര്‍: മാതൃഭൂമി ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രനേയും ഭാര്യയേയും ബന്ധികളാക്കി പുലര്‍ച്ചെ മുഖംമൂടി സംഘത്തിന്റെ കവര്‍ച്ച. സ്വര്‍ണ്ണവും പണവും കവര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് കണ്ണൂര്‍ താഴെചൊവ്വയിലുള്ള വീട്ടില്‍ കയറിയ നാലംഗ സംഘം വിനോദിനേയും ഭാര്യ സരിതയേയും കെട്ടിയിടുകയായിരുന്നു.

ശബ്ദം കേട്ട് കിടപ്പു മുറിയില്‍ നിന്ന് പുറത്തു വന്നപ്പോഴായിരുന്നു ആക്രമണം. ഇരുവരേയും ആക്രമിച്ച് കൈകാലുകള്‍ കെട്ടിയിടുകയും വായ് മൂടുകയും ചെയ്തു. ഒരു മണിക്ക് കടന്ന സംഘം മോഷണം കഴിഞ്ഞ് മൂന്നു മണിയോടെയാണ് പോയത്. ഏറെ നേരത്തേ പരിശ്രമത്തിനു ശേഷം നാലു മണിയോടെ കെട്ടുകള്‍ തനിയെ അഴിച്ച് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസന്വേഷണം ആരംഭിച്ചു.  


06-Sep-2018