വിവാഹമോചിതരായ മുസ്ലീം സ്ത്രീകൾക്ക് ജീവനാംശം നൽകണം: സുപ്രധാന വിധിയുമായി സുപ്രീം കോടതി

വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 125 പ്രകാരം ഭർത്താവിൽ നിന്ന് ജീവനാംശം തേടാമെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി.സിആർപിസി പ്രകാരം വിവാഹമോചിതയായ ഭാര്യക്ക് ജീവനാംശം നൽകാനുള്ള നിർദ്ദേശത്തെ ചോദ്യം ചെയ്തുകൊണ്ട് യുവാവ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

യുവാവിന്റെ ഹർജി ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് തള്ളി.പിന്നാലെയാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.ജീവനാംശം തേടുന്നതിനുള്ള നിയമം മതം നോക്കാതെ വിവാഹിതരായ എല്ലാ സ്ത്രീകൾക്കും ബാധകമാണെന്ന് ബെഞ്ച് വ്യക്തമാക്കി.

1986ലെ മുസ്ലീം സ്ത്രീകളുടെ (വിവാഹമോചനത്തിനുള്ള അവകാശങ്ങൾ സംരക്ഷിക്കൽ) നിയമം മതേതര നിയമത്തിന് മേലെ നിലനിൽക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

11-Jul-2024