ഡൽഹി യൂണിവേഴ്‌സിറ്റിയുടെ എൽഎൽബി സിലബസിൽ മനുസ്മൃതി

ഡൽഹി യൂണിവേഴ്‌സിറ്റിയുടെ എൽഎൽബി കോഴ്‌സിൽ മനുസ്മൃതി പഠിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി അധ്യാപക സംഘടനകൾ. എൽഎൽബി കോഴ്‌സിലെ ആദ്യ സെമസ്റ്ററിൽ യൂണിറ്റ് 5 അനലിറ്റിക്കൽ പോസിറ്റിവിസം എന്ന ഭാഗത്തിലാണ് അധികവായനയ്ക്കായി ജിഎൻ ഝായുടെ 'മനുസ്മൃതി വിത്ത് ദ മനുഭാഷ്യ ഓഫ് മേധാതിഥി' എന്ന പുസ്തകം ഉൾപ്പെടുത്തിയിരിക്കുന്നത്.

യൂണിവേഴ്‌സിറ്റിയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി അധ്യാപക സംഘടനകൾ രംഗത്ത് എത്തിയിട്ടുണ്ട്. പുതുക്കിയ സിലബസ് ഡോക്യുമെന്റ് ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന അക്കാദമിക് സെഷനിൽ നടപ്പിലാക്കുന്നതിനായി വെള്ളിയാഴ്ച ഡൽഹി യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക് കൗൺസിലിന് മുമ്പാകെ അവതരിപ്പിക്കും.

അതേസമയം നിയമപഠനത്തിൽ ഇന്ത്യൻ കാഴ്ചപ്പാടുകൾ പഠനത്തിൽ അവതരിപ്പിക്കുന്നതിനാണ് മനുസ്മൃതി സിലബസിലേക്ക് ശിപാർശ ചെയ്തതെന്നും സിലബസിലേക്ക് നിർദ്ദേശിച്ചിരിക്കുന്നത് അനലറ്റിക്കൽ ആയുള്ളതാണെന്നും വിദ്യാർഥികൾക്ക് കൂടുതൽ കാഴ്ചപ്പാട് നൽകാൻ ഇത് സഹായിക്കുമെന്നും ഡൽഹി യൂണിവേഴ്‌സിറ്റി നിയമവിഭാഗത്തിലെ ഡീൻ പ്രൊഫസർ അഞ്ജു വാലി ടിക്കു മാധ്യമങ്ങയോടു പറഞ്ഞു

11-Jul-2024