നേപ്പാളില്‍ മണ്ണിടിച്ചില്‍; രണ്ട് ബസുകള്‍ ഒലിച്ചുപോയി, 63 പേരെ കാണാതായി
അഡ്മിൻ
നേപ്പാളിലെ മദന്‍-ആശ്രിത് ഹൈവേയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് ബസുകള്‍ ഒലിച്ചുപോയി. ബസിലുണ്ടായിരുന്ന 63 പേരെ കാണാതായി.ബസുകള്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കാഠ്മണ്ഠുവില്‍നിന്ന് പുറപ്പെട്ട രണ്ട് ബസുകളാണ് കാണാതായത്.
ബസുകള്‍ക്ക് മുകളിലേക്ക് മലിയിടിഞ്ഞ് വീണതോടെ തൃശൂലി നദിയിലേക്ക് പതിക്കുകയായിരുന്നു.ശക്തമായ മഴ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിറങ്ങാന്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പകമല്‍ ദഹാല്‍ പ്രചണ്ഡ അറിയിച്ചു.
അതേസമയം, കാലാവസ്ഥ മോശമായതിനാൽ കാഠ്മണ്ഡുവിൽ നിന്ന് ഭരത്പൂരിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി എഎൻഐ റിപ്പോർട്ട് ചെയ്തു. മൺസൂൺ ആരംഭിച്ചതിന് ശേഷം നേപ്പാളിൽ മഴക്കെടുതിയിൽ 62 പേർ മരിക്കുകയും 90 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.