സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വച്ച് പൊറുപ്പിക്കില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്

സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വച്ച് പൊറുപ്പിക്കില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. പികെ ശശി എംഎല്‍എയ്‌ക്കെതിരെ യുവതി നല്‍കിയ പരാതി താന്‍ പൂഴ്ത്തിവച്ചിട്ടില്ലെന്നും ബൃന്ദ പറഞ്ഞു. പരാതി കിട്ടിയപ്പോള്‍ തന്നെ അത് സംസ്ഥാനഘടകത്തിന് കൈമാറിയിരുന്നു.

കേന്ദ്രനേതൃത്വത്തിന് പരാതി ലഭിക്കുന്നതിന് മുന്‍പ് തന്നെ സംസ്ഥാനനേതൃത്വം ഇക്കാര്യത്തില്‍ നടപടികള്‍ തുടങ്ങിയിരുന്നു. പരാതി ആര്‍ക്ക് നല്‍കണമെന്ന് പെണ്‍കുട്ടിയാണ് തീരുമാനിക്കുന്നത്. പരാതിക്കാരി പൊലീസിനെ സമീപിക്കുകയാണെങ്കില്‍ പാര്‍ട്ടി പൂര്‍ണ പിന്തുണ നല്‍കുമെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.

07-Sep-2018