നിയമസഭാ അംഗങ്ങൾക്കെതിരെ പോലും നിരവധി കേസുകളുണ്ട്: മന്ത്രി വീണ ജോർജ്

പത്തനംതിട്ടയിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരെ പാർട്ടിയിലേക്ക് സ്വീകരിച്ച സംഭവത്തിൽ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മന്ത്രി വീണ ജോർജ്ജ്. നിയമസഭാ അംഗങ്ങൾക്കെതിരെ പോലും നിരവധി കേസുകളുണ്ടെന്നും ഇപ്പോൾ പാർട്ടിയിൽ ചേർന്നവർ ബിജെപിയിൽ പ്രവർത്തിച്ച കാലത്ത് ആർക്കും ആക്ഷേപമില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു .

അതേസമയം സിപിഎമ്മിന്‍റെ സ്വീകരണ യോഗത്തിൽ പങ്കെടുത്ത ഒളിവിലുള്ള വധശ്രമക്കേസ് പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

13-Jul-2024