ത്രിപുരയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ഥി കൊല്ലപ്പെട്ടു
അഡ്മിൻ
ത്രിപുരയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ഥി കൊല്ലപ്പെട്ടു. ദക്ഷിണ ത്രിപുരയിലെ രാജ്നഗര്‍ ഏരിയയിലുണ്ടായ സംഘര്‍ഷത്തില്‍ ബാദല്‍ ഷില്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. ഇന്ന് സംസ്ഥാന വ്യാപകമായി 12 മണിക്കൂര്‍ ബന്ദും സിപിഎം പ്രഖ്യാപിച്ചു.
പൊലീസ് കേസ് അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ബിജെപി നേതൃത്വം വിശദീകരിച്ചു. തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു സംഘം ആളുകളാണ് ഷില്ലിനെ വെള്ളിയാഴ്ച വൈകുന്നേരം ആക്രമിച്ചതെന്ന് ദക്ഷിണ ത്രിപുര പോലീസ് സൂപ്രണ്ട് അശോക് കുമാര്‍ സിന്‍ഹ പിടിഐയോട് പറഞ്ഞു.
സൗത്ത് ത്രിപുര ജില്ലാ പരിഷത്തിലെ 4-ാം നമ്പര്‍ സീറ്റിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകവെയാണ് ബാദലിനെ ക്രൂരമായി കൊലപ്പെടുത്തിയത്. അക്രമികളില്‍ ആരെയും ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല.